‘എന്റെ മുറിയിൽ ജെറിയുണ്ട്, നിങ്ങൾ വരുമ്പോൾ ടോമിനെ കൊണ്ടുവരാമോ?’ ഇംഗ്ലണ്ടിലെ ഹോട്ടൽ ജീവനക്കാരനോട് ഇംഗ്ലീഷ് അറിയാത്ത അതിഥി; വൈറൽ വീഡിയോ

ഭാഷയറിയാത്ത നാട്ടിൽ ചെന്നാൽ എല്ലാവരും ഒരോരോ കാര്യങ്ങൾ അറിയാൻ വേണ്ടി നട്ടം കറങ്ങുന്നത് പതിവാണ്… അങ്ങനെ ഒരു സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഇന്റർകോൺഡിനെന്റൽ ഹോട്ടലിൽ താമസത്തിനെത്തിയ ഇംഗ്ലീഷ് അറിയാത്ത അതിഥിയുടെ ഫോൺ സംഭാഷണമാണ് ആളുകളിൽ ചിരി പടർത്തുന്നത്. താമസക്കാരൻ റിസപ്ഷനിൽ വിളിച്ച് ഹോട്ടൽ ജീവനക്കാരനോട് പറയുന്ന സംഭാഷണ ശകലമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ ചൂടപ്പം. ‘എന്റെ ഇംഗ്ലീഷ് അത്ര നല്ലതല്ല, നിങ്ങൾക്ക് ടോമിനെയും ജെറിയേയും അറിയില്ലേ, ജെറി എന്റെ റൂമിലുണ്ട്… നിങ്ങൾ ഇങ്ങോട്ട് വരുമ്പോൾ ടോമിനെയും കൊണ്ടു വരൂ… ‘ഇംഗ്ലീഷ് അറിയാത്തതിനാൽ പ്രസിദ്ധ കാർട്ടൂൺ പരമ്പര ടോം ആൻഡ് ജെറിയിലെ പോലെ, പൂച്ചയെ ടോമായും എലിയെ ജെറിയായുമായാണ് അതിഥി സാമ്യപ്പെടുത്തി സംസാരിച്ചിരിക്കുന്നത്.

താമസക്കാരൻ സംസാരിക്കുന്നതിന്റെ വീഡിയോയാണ് വൈറൽ. അതിഥിയോട് റിസ്പ്ഷനിസ്റ്റ് തങ്ങളുടെ ഹോട്ടലിൽ ടോമില്ലെന്നും മറുപടി നൽകുന്നുമുണ്ട്. ഇത് സംഭവിച്ചത് എപ്പോഴാണെന്നറിയില്ലെങ്കിലും ട്വിറ്ററിൽ അപ്‌ലോഡായ വീഡിയോ പിന്നീട് മറ്റ് സമൂഹമാധ്യമങ്ങളിലും തരംഗമായി.

മിക്കവരും ടോം ആൻഡ് ജെറി മൈമ്മുകൾ വച്ചാണ് വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. അതിഥിയുടെ ചോദ്യമാണോ, അതോ ഹോട്ടൽ ജീവനക്കാരന്റെ മറുപടിയാണോ ഏറ്റവും തമാശയെന്ന സംശയത്തിലാണ് ആളുകൾ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More