തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം കിളിമാനൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൊരുന്തമൺ പള്ളിമുക്ക് ആശാ നിവാസിൽ ഷിജുവിന്റെ മകൻ അഭിനവിനെ (13) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന് സമീപത്തെ പുളിമരത്തിലാണ് അഭിനവിന്റെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾ തിരുവനന്തപുരത്ത് പോയി തിരിച്ച് വീട്ടിലെത്തിയപ്പോൾ അഭിനവിനെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പുളിമരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കിളിമാനൂർ ഗവൺമെന്റ് എച്ച് എസ് എസിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

story highlights- kilimanur, hanged to death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top