Advertisement

പൗരത്വ നിയമ ഭേദഗതിയില്‍ സീറോ മലബാര്‍ സഭയില്‍ ഭിന്നത

January 20, 2020
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്ന് ഒരു വിഭാഗം വൈദികര്‍ ആവശ്യപ്പെട്ടു. അടിയന്തര സ്ഥിരം സിനഡ് വിളിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു.

പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ ശക്തമായ ഒരു നിലപാട് സീറോ മലബാര്‍ സഭയും കേരളത്തിലെ കത്തോലിക്കാ സഭ പൊതുവിലും സ്വീകരിച്ചിരുന്നില്ല. സിനഡിനു ശേഷമുള്ള ഇടയലേഖനത്തില്‍ പൗരത്വ നിയമ ഭേദഗതിയിലെ ആശങ്കകള്‍ പരിഹരിക്കാനുള്ള ഇടപെടല്‍ നടത്തണം എന്ന തരത്തിലുള്ള പരാമര്‍ശം മാത്രമാണ് ഉണ്ടായിരുന്നത്.

വിഷയത്തില്‍ വ്യക്തമായ നിലപാട് സീറോ മലബാര്‍ സഭ സ്വീകരിച്ചിരുന്നില്ല. സഭയ്ക്കുള്ളില്‍ തന്നെ വ്യത്യസ്തമായ നിലപാടാണ് ഉണ്ടായത്. പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്നും അതിനുവേണ്ടി അടിയന്തര സ്ഥിരം സിനഡ് വിളിച്ചു ചേര്‍ക്കണമെന്നുമാണ് ആവശ്യം നിലവില്‍ ഒരു വിഭാഗം വൈദികര്‍ ഉന്നയിക്കുന്ന ആവശ്യ. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ ഈ ആവശ്യം ഉന്നയിച്ച് സഭാ നേതൃത്വത്തിന് കത്ത് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here