Advertisement

‘മുഖ്യമന്ത്രി മൈതാനപ്രസംഗത്തിൽ മാത്രം ധൈര്യം കാണിച്ചാൽ പോര’: കെ മുരളീധരൻ

January 20, 2020
Google News 1 minute Read

ഗവർണർ-സർക്കാർ തർക്കത്തിൽ മുഖ്യമന്ത്രിയെയും ഗവർണറെയും വിമർശിച്ച് കെ മുരളീധരൻ എംപി. എന്തിനാണ് സർക്കാർ ഗവർണറെ ഭയക്കുന്നതെന്നും മുഖ്യമന്ത്രി മൈതാനപ്രസംഗത്തിൽ മാത്രം ധൈര്യം കാണിച്ചാൽ പോരെന്നും അദ്ദേഹം പരിഹസിച്ചു. മലപ്പുറത്ത് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 99ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍.

സർക്കാരിന് സുപ്രിംകോടതിയിൽ പോകാൻ അവകാശമില്ലെന്ന് ഗവർണറോട് ആരാണ് പറഞ്ഞതെന്നും ഗവർണറോട് കോടതിയിൽ പോകൽ ഞങ്ങളുടെ അവകാശമാണെന്ന് പറയാൻ പോലും കഴിയാത്ത മുഖ്യമന്ത്രി എങ്ങനെയാണ് ന്യൂനപക്ഷങ്ങളെ മോദിയുടെ അടുത്ത് നിന്ന് സംരക്ഷിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച നടപടിയിൽ സർക്കാർ വിശദീകരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. തന്നെ അറിയിക്കാതെ കോടതിയിൽ പോയത് ശരിയല്ലെന്നും ചട്ടലംഘനങ്ങൾ നടത്തിയിട്ട് എന്ത് വിശദീകരണം നൽകിയാലും താൻ തൃപ്തനാകില്ലെന്നും ഗവർണർ പ്രതികരിച്ചു. സംസ്ഥാനത്ത് ഭരണസംവിധാനം തകർക്കാൻ താൻ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.

 

 

k muralidharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here