കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘം; ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത് ബന്ദ് വിജയിപ്പിക്കാൻ ആഹ്വാനം

കണ്ണൂർ അമ്പായത്തോടിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി. തോക്കേന്തിയ നാലംഗ സംഘമാണ് പ്രദേശത്തെത്തിയത്. ഇവർ മുദ്രാവാക്യം വിളിക്കുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു.

‘ഓപ്പറേഷൻ ‘സമാധാൻ’ ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റ് സർക്കാർജനങ്ങൾക്കെതിരായി നടത്തുന്ന പ്രതിവിപ്ലവ യുദ്ധം തിരിച്ചടിക്കാൻ സായുധരാവുക. ജനുവരി 31ന് പ്രഖ്യാപിച്ച ഭാരത ബന്ദ് വിജയിപ്പിക്കുക’ എന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്.

ജനുവരി മുപ്പത്തിയൊന്നിലെ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്ന് പറഞ്ഞുള്ള പോസ്റ്റർ നഗരത്തിൽ പതിച്ച ശേഷമായിരുന്നു പ്രകടനം. അട്ടപ്പാടിയിൽ ചിതറിയ രക്തത്തിനു പകരം ചോദിക്കുക എന്ന് പോസ്റ്ററിൽ പറയുന്നുണ്ട്.

കഴിഞ്ഞ വർഷം തോക്കേന്തിയ ആറംഗ മാവോയിസ്റ്റ് സംഘം അമ്പായത്തോടെത്തിയിരുന്നു.

Story Highlights- Maoist Attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top