സൗദി വിനോദ സഞ്ചാര മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചു

സൗദി വിനോദ സഞ്ചാര മേഖലയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. വിനോദ സഞ്ചാര മേഖലയില്‍ 3.1 ശതമാനം സ്വദേശി ജീവനക്കാരാണ് വര്‍ധിച്ചത്. സ്വദേശികളായ വനിതാ ജീവനക്കാരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 20732 വനിതകള്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നും സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി നടത്തിയ സര്‍വേയില്‍ കണ്ടെത്തി. സൗദിയില്‍ 72389 സ്ഥാപനങ്ങളാണ് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വന്‍കിട സ്ഥാപനങ്ങള്‍ 941 എണ്ണമാണ്.
ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങളെ തരം തിരിച്ചിരിക്കുന്നത്. ടൂറിസം മേഖലയില്‍ ജീവനക്കാരുടെ ശമ്പളത്തിലും വര്‍ധനവുണ്ടായി. ശമ്പളം, അലവന്‍സ്, കമ്മീഷന്‍ തുടങ്ങിയ ഇനങ്ങളില്‍ 4.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. സൗദി അറേബ്യ വിഷന്‍ 2030 ന്റെ ഭാഗമായി വിനോദ സഞ്ചാര മേഖല പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്.
ഓണ്‍ അറൈവല്‍ വീസയും അന്താരാഷ്ട്ര നിലവാരമുള്ള വിനോദ പരിപാടികളും ഇതിന്റെ ഭാഗമാണ്. വിനോദ സഞ്ചാര മേഖലയിലെ സ്ഥാപനങ്ങളുടെ വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായും സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here