നടി അമലാ പോളിന്റെ പിതാവ് അന്തരിച്ചു

ചലച്ചിത്ര നടി അമല പോളിന്റെ പിതാവ് പോൾ വർഗ്ഗീസ് അന്തരിച്ചു. 61 വയസായിരുന്നു. പോൾ വർഗീസിന്റെ സംസ്‌ക്കാരം നാളെ വൈകീട്ട് മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിൽ കൊച്ചിയിൽ നടക്കും.

ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നടിയുടെ താരത്തിന്റെ പിതാവിന്റെ വിയോഗ വാർത്ത പുറത്തറിയുന്നത്. വാർധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

കൊച്ചി കുറുപ്പംപടിയിലെ സെന്റ് പീറ്റർ ആൻഡ് സെൻറ് പോൾ കത്തോലിക്കാ പള്ളിയിൽ നടക്കും. ആനീസ് പോളാണ് ഭാര്യ. അഭിജിത്ത് പോൾ മകനാണ്.

Story Highlights- Amala Paul

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top