Advertisement

ചന്ദ്രശേഖര്‍ ആസാദ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

January 21, 2020
Google News 0 minutes Read

ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി തീസ് ഹസാരി കോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹിയില്‍ പ്രവേശിക്കരുത്, പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കരുത് തുടങ്ങിയ വ്യവസ്ഥകള്‍ ജനാധിപത്യ വിരുദ്ധമാണെന്നാണ് ചന്ദ്രശേഖര്‍ ആസാദിന്റെ നിലപാട്.

ഡല്‍ഹി എയിംസിനെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. അടിയന്തര ചികിത്സ വേണ്ടിവന്നാല്‍ ജാമ്യവ്യവസ്ഥകള്‍ തടസമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തെങ്കിലും കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here