Advertisement

ഐഎസ്എൽ; കേരളാ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് വിനോദ നികുതി ഈടാക്കാനുള്ള കൊച്ചി കോർപറേഷൻ നടപടിക്ക് സ്റ്റേ

January 21, 2020
Google News 1 minute Read

ഐഎസ്എൽ മാച്ചിൽ കേരളാ ബ്ലാസ്റ്റേഴ്‌സിൽ നിന്ന് വിനോദ നികുതി ഈടാക്കാനുള്ള കൊച്ചി കോർപറേഷൻ നടപടി ഹൈകോടതി സ്റ്റേ ചെയ്തു. ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരം നടത്തുന്നതിനാൽ വിനോദ നികുതി അടക്കണമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി കോർപറേഷൻ നൽകിയ രണ്ട് നോട്ടിസിന്മേലുള്ള നടപടികളാണ് സ്റ്റേ ചെയ്തത്.

കോർപറേഷൻ നടപടി ചോദ്യം ചെയ്ത് ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്‌സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വെറിൻ ഡിസിൽവ നൽകിയ ഹരജിയിലാണ് സ്റ്റേ.

കൊച്ചി കോർപറേഷൻ നടപടി ചോദ്യം ചെയ്ത് ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ട്‌സ് വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ വെറിൻ ഡിസിൽവയാണ് ഹർജി നൽകിയത്. സർക്കാരിന് അടക്കേണ്ട ജിഎസ്ടി കൃത്യമായി അടക്കുന്നുണ്ടെന്നിരിക്കെ വിനോദ നികുതി ആവശ്യപ്പെടുന്ന കോർപറേഷൻ നടപടി നിയമവിരുദ്ധവുമാണെന്ന് ഹർജിയിൽ പറയുന്നു.

Story Highlights- Kerala Blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here