രോഹിത് സച്ചിനെപ്പോലെ ബാറ്റ് ചെയ്യുന്നു; ഷൊഐബ് അക്തർ

ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയെ പുകഴ്ത്തി മുൻ പാക് പേസർ ഷൊഐബ് അക്തർ. രോഹിത് സച്ചിനെപ്പോലെയാണ് ബാറ്റ് ചെയ്യുന്നതെന്നും രോഹിതിൻ്റെ അപ്പർ കട്ടുകൾ സച്ചിൻ്റേതിനു സമാനമാണെന്നും അക്തർ പറഞ്ഞു. ഓസ്ട്രേലിയൻ പരമ്പരക്ക് ശേഷമാണ് അക്തർ രോഹിതിനെ പുകഴ്ത്തി രംഗത്തെത്തിയത്.
“രോഹിത് മികച്ച രീതിയിൽ ബാറ്റ് ചെയ്യുമ്പോൾ മികച്ച പന്താണോ മോശം പന്താണോ എന്നൊന്നും അദ്ദേഹം നോക്കാറില്ല. അദ്ദേഹം കളിക്കുന്ന ഷോട്ടുകൾക്ക് വല്ലാത്ത ചാരുതയുണ്ട്. ബാറ്റിംഗ് അദ്ദേഹത്തിന് വളരെ എളുപ്പമുള്ള കാര്യമാണ്. നിങ്ങൾ അദ്ദേഹത്തിൻ്റെ പ്രകടനം കണ്ടതാണ്. മിച്ചൽ സ്റ്റാർക്കിനെയും കമ്മിൻസിനെയും അദ്ദേഹം അനായാസം നേരിട്ടു. അദ്ദേഹത്തിൻ്റെ ആ കട്ട് ഷോട്ട് സച്ചിൻ്റെ സിക്സറിനെയാണ് ഓർമിപ്പിച്ചത്”- അക്തർ തൻ്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞു.
നേരത്തെ, കഴിഞ്ഞ ലോകകപ്പിൽ രോഹിതിൻ്റെ അപ്പർ കട്ടിനെ സച്ചിൻ്റെ ഷോട്ടിനോടുപമിച്ച് ഐസിസിയും രംഗത്തെത്തിയിരുന്നു. അന്ന് ഇരുവരുടെയും ഷോട്ടുകളുടെ വീഡിയോ ആണ് ഐസിസി പങ്കുവെച്ചത്.
മത്സരത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് വിജയിച്ചിരുന്നു. ജയത്തോടെ 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. 287 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 പന്തുകൾ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഏകദിന കരിയറിലെ 29-മത് സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് (119) ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നെടുംതൂണായത്. രണ്ടാം വിക്കറ്റില്‍ കോലി-രോഹിത് സഖ്യം 137 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.
Sachin in 2003 or Rohit in 2019 – who did it better? pic.twitter.com/M9k8z5lLQd
— ICC (@ICC) 16 June 2019
Story Highlights: Rohit Sharma, Sachin Tendulkar, Shoaib Akhtar