Advertisement

മാളുകളും തീയറ്ററുകളും 24 മണിക്കൂർ പ്രവർത്തിച്ചാൽ ബലാത്സംഗം വർധിക്കും; ബിജെപി നേതാവ്

January 22, 2020
1 minute Read

മാളുകളും തീയറ്ററുകളും 24 മണിക്കൂർ പ്രവർത്തിച്ചാൽ ബലാത്സംഗം വർധിക്കുമെന്ന് ബിജെപി നേതാവ്. മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രാജ് പുരോഹിത് ആണ് വിചിത്രമായ പ്രസ്താവനയുമായി രംഗത്തെത്തിയത്. മുംബൈയിലെ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍ സിനിമാ തീയേറ്ററുകള്‍ എന്നിവ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ബലാത്സംഗക്കേസുകള്‍ കൂടുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന.

കഴിഞ്ഞ ദിവസം പാർപ്പിട മേഖലകളിൽ അല്ലാതെ പ്രവർത്തിക്കുന്ന കടകള്‍, മാളുകള്‍, തീയേറ്ററുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവ പരീക്ഷണാടിസ്ഥാനത്തിൽ ദിവസം മുഴുവൻ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മഹാരാഷ്ട്ര ടൂറിസം മന്ത്രി ആദിത്യ താക്കറെ പ്രഖ്യാപിച്ചിരുന്നു. ഈ നീക്കത്തെ എതിർത്തു കൊണ്ടാണ് ബിജെപി നേതാവ് രംഗത്തെത്തിയത്.

“കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ മുംബൈയിലെ രാത്രി ജീവിതത്തെ എതിർക്കുന്നു. രാത്രി ജീവിതം ഇന്ത്യൻ സംസ്കാരത്തിൽ പെട്ടതല്ല. അത് ബലാത്സംഗക്കേസുകളും സ്ത്രീകൾക്കെതിരായ അക്രമങ്ങളും വർധിപ്പിക്കും. മദ്യ സംസ്കാരം ജനപ്രിയമായാ ഇത്തരം കേസുകൾ അധികരിക്കും. ആയിരക്കണക്കിന് നിര്‍ഭയ കേസുകള്‍ ഉണ്ടാകും. അത് നിയമയവസ്ഥിതിയെ താളം തെറ്റിക്കും. ഇത് കൈകാര്യം ചെയ്യാൻ മതിയായ പൊലീസ് ഇല്ല. ഇത്തരം കാര്യങ്ങൾ രാജ്യത്തിനു നല്ലതാണോ എന്ന് അദ്ദേഹം (ഉദ്ധവ് താക്കറേ) ചിന്തിക്കണം.”- അദ്ദേഹം പറഞ്ഞു.

Story Highlights: BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top