ആരോഗ്യ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 299 കോടി രൂപ അനുവദിച്ചു

ആരോഗ്യ മേഖലയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി വഴി 299 കോടി രൂപ അനുവദിച്ചു. കോട്ടയം മെഡിക്കല്‍ കോളജിന്റെ സര്‍ജിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 134.45 കോടി, പാറശാല താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മുഖേന 32.27 കോടി, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയുടെ പുനര്‍ നിര്‍മാണത്തിനായി കിഫ്ബി വഴി 62.85 കോടി രൂപ, കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് 69.05 കോടി എന്നിങ്ങനെയാണ് കിഫ്ബി വഴി അനുവദിച്ചത്.
എട്ട് നിലകളിലുള്ള സര്‍ജിക്കല്‍ ബ്ലോക്കാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍മിക്കുന്നത്. നാല് നിലകളോട് കൂടിയ ആശുപത്രി ബ്ലോക്ക് പാറശാല താലൂക്ക് ആശുപത്രിയിലും ഏഴ് നിലകളുള്ള ആശുപത്രി കെട്ടിടം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും നിര്‍മിക്കും. ഹോസ്പിറ്റല്‍ ബ്ലോക്ക്, മാനുസ്‌ക്രിപ്റ്റ് സ്റ്റഡീ സെന്റര്‍, കോമണ്‍ ഫെസിലിറ്റീസ് എന്നിവയാണ് ഒന്നാംഘട്ടത്തില്‍ ആയുര്‍വേദ ഗവേഷണ ഗവേഷണ കേന്ദ്രത്തില്‍ ഉണ്ടാവുക.
Story Highlights: health sector, k k shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here