Advertisement

ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് നീക്കത്തിന് തിരിച്ചടി; ഡെമോക്രാറ്റുകളുടെ ആവശ്യം സെനറ്റ് തള്ളി

January 22, 2020
Google News 0 minutes Read

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെന്റ് നീക്കത്തിന് തിരിച്ചടി. ട്രംപിനെതിരായ പുതിയ തെളിവുകൾ ഹാജരാക്കാൻ അനുവദിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 ന് എതിരെ 53 വോട്ടിനാണ് പ്രമേയം തള്ളിയത്.

വിചാരണ നടപടികളെച്ചൊല്ലിയുള്ള ഭരണപ്രതിപക്ഷ പാർട്ടികളുടെ തർക്കത്തോടെയായിരുന്നു സെനറ്റിലെ ഇംപീച്ച്‌മെന്റ് നടപടികളുടെ തുടക്കം. തുടർന്ന് ട്രംപിനെതിരായ പുതിയ തെളിവുകൾ ഹാജരാക്കാൻ അനുവദിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം സെനറ്റ് വോട്ടിനിട്ട് തള്ളി. 47 ന് എതിരെ 53 വോട്ടിനാണ് ട്രംപ് മേൽക്കൈ നേടിയത്. നേരത്തെ ജനപ്രതിനിധിസഭ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയിരുന്നു. എന്നാൽ റിപ്പബ്ലിക്കൻമാർക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇംപീച്ച്മെൻറ് പ്രമേയം തള്ളാനാണ് സാധ്യത.

നൂറംഗ സെനറ്റിൽ 67 പേരുടെ പിന്തുണയാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസാകാൻ വേണ്ടത്. കുറ്റക്കാരനാണെന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സെനറ്റ് അംഗീകരിച്ചാൽ ട്രംപിന് പുറത്തുപോകേണ്ടി വരും. സെനറ്റിൽ നടക്കുന്ന ഇംപീച്ച്‌മെന്റ് വിചാരണ ആറു ദിവസം നീണ്ടുനിൽക്കും. ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് ഒരു മണി മുതലാണ് വിചാരണ നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here