മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം നല്‍കില്ല ; സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് കടകംപള്ളി

നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം നല്‍കില്ല. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പണം നല്‍കില്ലെന്ന ഇന്ത്യന്‍ എംബസിയുടെ എന്ന നിലപാട് ഞെട്ടിക്കുന്നതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഇന്ത്യന്‍ എംബസി ചെലവ് വഹിക്കില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ മുഴുവന്‍ ചെലവും വഹിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.
‘ ഇത്തരമൊരു നിലപാട് ശരിയല്ല. മനുഷ്യത്വപരമായ സമീപനമാണ് ഉണ്ടാവേണ്ടതാണ്. നടുക്കുന്ന ദുരന്തത്തിന്റെ വിഷമത്തില്‍ നില്‍ക്കുന്ന കുടുംബത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടി മനസാക്ഷിക്ക് നിരക്കുന്നതല്ല. കീഴ്‌വഴക്കങ്ങളല്ല, മാനുഷികതയാണ് പ്രധാനം. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുന്നില്ല എങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവ് വഹിക്കുന്നതാണ്. ഇതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി നോര്‍ക്കക്ക് നല്‍കിയിട്ടുണ്ടെന്നും’ മന്ത്രി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Story Highlights- Indian Embassy, Malayalees died in Nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here