Advertisement

കെപിസിസി പുനഃസംഘടനാ പട്ടികയില്‍ ധാരണയായി

January 22, 2020
Google News 0 minutes Read

കെപിസിസി പുനഃസംഘടനാ പട്ടികയില്‍ ധാരണയായി. വര്‍ക്കിംഗ് പ്രസിഡന്റായി ടി സിദ്ദിക്കിനെ പരിഗണിക്കണമെന്ന എ ഗ്രൂപ്പ് ആവശ്യം അംഗീകരിച്ചു. ഇതോടെ ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാരായി. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. 127 പേരുടെ പട്ടികയാണ് തയാറായിരിക്കുന്നതെന്നാണ് വിവരം. ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിച്ചുള്ള പട്ടികയാണ് പുറത്തിറങ്ങുകയെന്നാണ് വിവരം. എ, ഐ ഗ്രൂപ്പുകളുടെ എല്ലാ നോമിനികളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടി സിദ്ദിക്കിനെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശ പ്രകാരമാണ് വര്‍ക്കിംഗ് പ്രസിഡന്റായി ഉള്‍പ്പെടുത്തിയത്. 13 വൈസ് പ്രസിഡന്റുമാരാണ് ഉണ്ടാവുക. സി പി മുഹമ്മദ്, ടി എന്‍ പ്രതാപന്‍, എ പി അനില്‍കുമാര്‍, ചൂരനാട് രാജശേഖരന്‍, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍ എന്നിവര്‍ വൈസ് പ്രസിഡന്റ് പട്ടികയില്‍ ഇടം പിടിച്ചു.

സുപ്രധാന പദവികളില്‍ കെ സി റോസിക്കുട്ടി മാത്രമാണ് ഇടം പിടിച്ചത്. 36 ജനറല്‍ സെക്രട്ടറിമാരെയും തെരഞ്ഞെടുത്തു. പദ്മജാ വേണുഗോപാലും എ എ ഷുക്കൂറും ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ ഇടം പിടിച്ചു. എഴുപത് സെക്രട്ടറിമാരും ഉണ്ടാകുമെന്നാണ് വിവരങ്ങള്‍. ഔദ്യോഗികമായുള്ള പട്ടിക ഉടന്‍ വൈകാതെ പുറത്തിറങ്ങുമെന്നാണ് വിവരങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here