കെപിസിസി ഭാരവാഹി പട്ടികയില്‍ അതൃപ്തിയറിയിച്ച് എ.വി ഗോപിനാഥ്; കേഡറായതുകൊണ്ടാകാം മാറ്റിനിര്‍ത്തിയതെന്ന് പരിഹാസം

കോണ്‍ഗ്രസിലെ സെമി കേഡര്‍ സംവിധാനത്തെ പരിഹസിച്ച് എ വി ഗോപിനാഥ്. നേരത്തെ തന്നെ കേഡറായവരെ സെമി കേഡറാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കേഡര്‍ ആയതുകൊണ്ടാകാം തന്നെ മാറ്റിനിര്‍ത്തിയതെന്ന് പരിഹസിച്ച എ വി ഗോപിനാഥ് കെപിസിസി ഭാരവാഹി പട്ടികയിലും അതൃപ്തി വ്യക്തമാക്കി.
‘പെരിങ്ങോട്ടുകുറിശ്ശിയിലെ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഷാഫി പറമ്പില്‍ പിരിച്ചുവിട്ടെന്നത് തമാശയാണ്. ഷാഫിയെ ഇവിടെ കണ്ടിട്ടേയില്ല, നേതാക്കളുടെ പാദസ്പര്‍ശം ഏല്‍ക്കാത്തതിനാല്‍ പെരിങ്ങോട്ടുകുറിശ്ശി ധന്യമാണ്. കോണ്‍ഗ്രസുകാരനല്ലാത്തതിനാല്‍ കെപിസിസി പട്ടികയെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും എ വി ഗോപിനാഥ് പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവച്ചയാളാണ് ഞാന്‍. ആ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങള്‍ അന്വേഷിക്കാന്‍ താത്പര്യമില്ല. രാഷ്ട്രീയ രംഗത്ത് വ്യക്തിപരമായി ഏറ്റവും അടുപ്പമുള്ളയാളാണ് കെ സുധാകരന്‍. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളില്‍ എന്റെ വ്യക്തിപരമായ തീരുമാനങ്ങള്‍ ബാധിക്കരുതെന്ന് നിര്‍ബന്ധമാണ്’. എ വി ഗോപിനാഥ് പറഞ്ഞു.
Read Also : കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടം നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ട്: എ.വി. ഗോപിനാഥ്
സെമി കേഡര്‍ സംവിധാനത്തെ പരിഹസിച്ച എ വി ഗോപിനാഥ്, രാജിവച്ചയാളെ പാര്‍ട്ടിയുടെ പദവിയിലേക്ക് പരിഗണിക്കുന്നത് തന്നെ ബുദ്ധിശൂന്യതയേല്ല എന്ന ചോദ്യമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമുള്ള പെരിങ്ങോട്ടുകുറിശ്ശിയില്‍ കോണ്‍ഗ്രസിനുള്ളത് കേഡര്‍ സംവിധാനമാണ്. ആ കേഡര്‍ സംവിധാനത്തെ സെമി കേഡര്‍ സംവിധാനമാക്കി മാറ്റാനാണോ പെരിങ്ങോട്ടുകുറിശ്ശിയിലെ യൂത്ത് കോണ്‍ഗ്രസ് പിരിച്ചുവിട്ടതെന്നും എ വി ഗോപിനാഥ് ചോദിച്ചു.
Story Highlights : av gopinath, kpcc reorganization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here