കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടം നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ട്: എ.വി. ഗോപിനാഥ്

കോണ്‍ഗ്രസില്‍ സീറ്റ് കച്ചവടം നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയുണ്ടെന്ന് പാലക്കാട്ടെ വിമത കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ്. യാഥാര്‍ത്ഥ്യം മനസിലാക്കി ഹൈക്കമാന്‍ഡ് അന്വേഷണം നടത്തണം. മലമ്പുഴ നേമമാകുമെന്ന പ്രവര്‍ത്തകരുടെ ആശങ്കയില്‍ കാര്യമുണ്ടെന്നും എ.വി. ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

സീറ്റ് കച്ചവടം നടത്തിയെന്ന ഗുരുതരമായ ആരോപണം നിലനില്‍ക്കുകയാണ്. സാമ്പത്തികമായ തിരിമറി നടന്നുവെന്ന ഗുരുതരമായ ആരോപണം താഴേതട്ടില്‍ നിന്നുതന്നെ ഉയര്‍ന്നുവരുന്നുണ്ട്. ഈ സംശയങ്ങള്‍ ദൂരീകരിക്കണമെന്നും എ.വി. ഗോപിനാഥ് പറഞ്ഞു.

Story Highlights – AV Gopinath

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top