മോഡറേഷൻ ക്രമക്കേട്; അധിക മാർക്ക് നേടിയവരുടെ ബിരുദം പിൻവലിക്കും

മോഡറേഷനില്‍ ക്രമക്കേടിലൂടെ അധിക മാര്‍ക്ക് നേടിയ 24 പേരുടെ ബിരുദം പിന്‍വലിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഇതിനായി ഗവര്‍ണറോടും സെനറ്റിനോടും അനുമതി തേടാന്‍ വൈസ് ചാന്‍സിലറെ സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തി. മോഡറേഷന്‍ ലഭിച്ച 112 വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ റദ്ദാക്കാനും തീരുമാനിച്ചു.
മോഡറേഷന്റെ പേരില്‍ മാര്‍ക്കില്‍ കൃത്രിമം നടന്നതായി സര്‍വകലാശാലയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഐടി സെല്ലില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നുവെന്നായിരുന്നു കണ്ടെത്തല്‍. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് മോഡറേഷനിലൂടെ അധികമായി മാര്‍ക്ക് നേടിയ 24 പേരുടെ ബിരുദം പിന്‍വലിക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. ഇതിനായി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണറോടും സെനറ്റിനോടും അനുമതി തേടും. ഇതിനായി സര്‍വകലാശാല വൈസ്ചാന്‍സിലറെ സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തി. ഈ കാലയളവില്‍ മോഡറേഷന്‍ ലഭിച്ച 112 വിദ്യാര്‍ത്ഥികളുടെ പേപ്പര്‍ റദ്ദാക്കാനും തീരുമാനിച്ചു. ഇവര്‍ക്കായി ഫീസ് വാങ്ങാതെ പുന:പരീക്ഷ നടത്തും. എത്രയും പെട്ടെന്ന് ഫലം പ്രഖ്യാപിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.
നേരത്തെ, കേരള സർവകലാശാലയിൽ ഗുരുതര സുരക്ഷാ അനാസ്ഥയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മോഡറേഷൻ ക്രമക്കേടിൽ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ ക്രൈംബ്രാഞ്ചിന്റേതാണ് കണ്ടെത്തൽ. ഡെപ്യൂട്ടി രജിസ്ട്രാർക്ക് പോലും പ്രത്യേകം കമ്പ്യൂട്ടർ അനുവദിച്ചിട്ടില്ലെന്നും, ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസർ ഐഡിയും വിവരങ്ങളും മറ്റ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വീഴ്ച്ച മറയാക്കി ആരെങ്കിലും തട്ടിപ്പ് നടത്തിയോ എന്നറിയാൻ കേസെടുത്ത് അന്വേഷിക്കണമെന്ന് ജില്ലാ ക്രൈംബ്രാഞ്ച് ശുപാർശ നൽകി.
Story Highlights: Kerala University, Moderation, Degree
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here