നേപ്പാളിൽ മലയാളി കുടുംബത്തിന്റെ മരണം: പോസ്റ്റ്‌മോർട്ടം അവസാനിച്ചു; മൃതദേഹങ്ങൾ നാളെ നാട്ടിൽ എത്തിക്കും

നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എട്ട് മലയാളികളുടെ പോസ്റ്റ്‌മോർട്ടം അവസാനിച്ചു. മൃതദേഹങ്ങൾ നാളെ നാട്ടിൽ എത്തിക്കും. മരണകാരണം കണ്ടെത്താൻ നേപ്പാൾ ടൂറിസം മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു.

രാവിലെ 11 മണിക്ക് ആരംഭിച്ച പോസ്റ്റ്‌മോർട്ടം നടപടികൾ മൂന്ന് മണിക്കാണ് അവസാനിച്ചത്. കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തിയത്. കാഠ്മണ്ഡുവിൽ എത്തിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാ യിരുന്നു പോസ്റ്റ്‌മോർട്ടം നടപടികൾ .മൃതദേഹങ്ങൾ നാളെ വിമാന മാർഗം ഡൽഹിയിൽ എത്തിക്കും.

Read Also : റൂം ഹീറ്ററില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ഉയരുന്നതെങ്ങനെ [ 24 Explainer]

കാഠ്മണ്ഡുവിൽ നിന്ന് നാളെ രാവിലെ 11.30 നുള്ള വിമാനത്തിലാകും ഡൽഹിയിലെത്തിക്കുക. തുടർന്ന് ബന്ധുക്കളുടെ കൂടി നിർദ്ദേശപ്രകാരമായിരിക്കും കേരളത്തിലെത്തിക്കുന്നത്. കുടുംബത്തിന്റെ മരണകാരണം കണ്ടെത്താൻ നേപ്പാൾ ടൂറിസം മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു. കാഠ്മണ്ഡുവിൽ നിന്ന് 56 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർട്ടിലാണ് കുട്ടികളടക്കം എട്ടു പേർ ഇന്നലെ ദാരുണമായി മരിച്ചത്.

Story Highlights- Nepal, postmortem

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top