നേപ്പാളിലെ മലയാളി കുടുംബത്തിന്റെ മരണം; പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു

നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 8 മലയാളികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നു. കാഠ്മണ്ഡു ത്രിഭുവൻ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ഇന്നുതന്നെ നാട്ടിൽ എത്തിക്കും. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
കാഠ്മണ്ഡുവിലെ ത്രിഭുവൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് മൃതദേഹങ്ങൾ നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു എന്നാണ് കാഠ്മണ്ഡു പൊലീസ് നൽകിയ വിവരം. കാഠ്മണ്ഡുവിൽ എത്തിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുന്നത്. എട്ടുപേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലേക്ക് കൊണ്ടുവരും.
സംഭവത്തിൽ നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിൻറെ മരണകാരണം കണ്ടെത്താൻ നേപ്പാൾ ടൂറിസം മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു.കാഠ്മണ്ഡുവിൾ നിന്ന് 56 കിലോമീറ്റർ അകലെയുള്ള ദമനിലെ റിസോർട്ടിലാണ് കുട്ടികളടക്കം എട്ടു പേർ ഇന്നലെ ദാരുണമായി മരിച്ചത്. മുറിയിലെ ഹീറ്റർ തകരാറിലായതിനെ തുടർന്ന് വിഷവാതകം ശ്വസിച്ചാണ് എട്ട് പേരും മരണപ്പെട്ടത് എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
Story Highlights- Nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here