Advertisement

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് പരിശീലനം സംഘടിപ്പിക്കുന്നു

January 22, 2020
Google News 1 minute Read

വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖാന്തരം നൈപുണ്യ വികസനത്തിന്റെ രണ്ടാംഘട്ട പരിശീലന പരിപാടി നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്‌സിംഗ് മേഖലയില്‍ തൊഴില്‍ നേടുന്നതിന് അതത് രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിംഗ് പരീക്ഷ പാസാകേണ്ടതുണ്ട്.

HAAD/ PROMETRIC/ MOH/ DOH തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്‌സിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് (NICE) മുഖാന്തരം രണ്ടാം ഘട്ട പരിശീലനം നോര്‍ക്ക റൂട്ട്‌സ് നല്‍കും.

ജിഎന്‍എം/ബിഎസ്‌സി/എംഎസ്‌സിയും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരില്‍ നിന്ന് യോഗ്യതാ പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവേശനം ലഭിക്കും. കോഴ്‌സ് തുകയുടെ 75 ശതമാനം നോര്‍ക്ക വഹിക്കും.

പരിശീലനത്തിന് താത്പര്യമുള്ളവര്‍ ജനുവരി 31 ന് മുന്‍പ് നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 9497319640, 9895762632,9895364254 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here