പാലിയേക്കര ടോൾ പ്ലാസക്ക് സമീപം ടാങ്കർ ലോറിയിൽ ബൈക്കിടിച്ച് രണ്ടു മരണം

തൃശൂർ പാലിയേക്കര ടോൾ പ്ലാസക്ക് സമീപം ദേശീയപാതയിൽ ടാങ്കർ ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർ മരിച്ചു. മരത്താക്കര കുഞ്ഞനംപാറ പള്ളിക്കോളനി കണ്ണൂക്കാടൻ ക്ലീറ്റസ് (23), അരിത്തോട്ടത്തിൽ ശശി (60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.
ടോൾ പ്ലാസയിലെ വരിയിൽ കാത്തുകിടന്ന ലോറിയുടെ പുറകിലാണ് ബൈക്ക് ഇടിച്ചത്. സർവീസ് റോഡിലൂടെ അമിത വേഗതയിൽ വന്ന ബൈക്ക് അശ്രദ്ധമായി ദേശീയപാതയിലേക്ക് പ്രവേശിച്ചതാണ് അപകട കാരണമെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ലോറിയുടെ അടിയിൽ അകപ്പെട്ടു. തലക്ക് പരിക്കേറ്റ ബൈക്ക് യാത്രക്കാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം സംഭവിച്ചു.
പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Story Highlights: Paliyekkara Toll Plaza, Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here