Advertisement

ഇടത് തോളിന് പരുക്കേറ്റ ധവാന്‍ പുറത്ത് ; ന്യൂസിലാന്‍ഡിനെതിരേയുള്ള ട്വന്റിട്വന്റി ടീമില്‍ സഞ്ജുവും

January 22, 2020
Google News 1 minute Read

ഫീല്‍ഡിംഗിനിടെ തോളിന് പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്ത്. പകരം ട്വന്റിട്വന്റി പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനും ഏകദിനത്തില്‍ യുവ ഓപ്പണര്‍ പൃഥ്വി ഷായ്ക്കുമ അവസരം ലഭിച്ചു. ന്യൂസിലാന്‍ഡിനെതിരേയുള്ള ട്വന്റിട്വന്റി, ഏകദിന പരമ്പരകള്‍കായുള്ള ടീമുകളെയാണ് പ്രഖ്യാപിച്ചത്

ഓസ്‌ട്രേലിയക്കെതിരേ ബംഗളൂരുവില്‍ നടന്ന അവസാനത്തെ ഏകദിന മല്‍സരത്തിലാണ് ഫീല്‍ഡിംഗിനിടെ ധവാന്റെ ഇടത് തോളിന് പരുക്കേറ്റത്. ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ട അദ്ദേഹം പിന്നീട് ബാറ്റിംഗിനും ഇറങ്ങിയിരുന്നില്ല. സ്‌കാനിംഗില്‍ പരുക്ക് സാരമുള്ളതാണെന്നു കണ്ടെത്തിയതോടെ ന്യൂസിലാന്‍ഡില്‍ നടക്കാനിരിക്കുന്ന ട്വന്റിട്വന്റി, ഏകദിന പരമ്പരകളില്‍ നിന്നും അദ്ദേഹം പിന്‍മാറുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരേ നടന്ന ട്വന്റിട്വന്റി പരമ്പരയില്‍ സഞ്ജു ടീമിലുണ്ടായിരുന്നു. എന്നാല്‍ മൂന്നാമത്തെ കളിയില്‍ മാത്രമേ അദ്ദേഹത്തിനു പ്ലെയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നുള്ളൂ. ഈ കളിയില്‍ ആദ്യ പന്തില്‍ സിക്‌സര്‍ നേടിയ സഞ്ജു രണ്ടാമത്തെ പന്തില്‍ ഔട്ടാവുകയായിരുന്നു. ഇത്തവണ ധവാന്റെ പരിക്ക് സഞ്ജുവിന് തികച്ചും അപ്രതീക്ഷിതമായി ഒരിക്കല്‍ക്കൂടി ടീമിലേക്കു വഴി തുറക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള അഞ്ചു മല്‍സരങ്ങളുടെ ട്വന്റിട്വന്റി പരമ്പര ആരംഭിക്കുന്നത്

ഇന്ത്യന്‍ ട്വന്റിട്വന്റി ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍.

ഇന്ത്യന്‍ ഏകദിന ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, പൃഥ്വി ഷാ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍, കേദാര്‍ ജാദവ്.

Story Highlights- sanju samson,  Twenty20 indian  team, against New Zealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here