ഷെയ്ൻ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച് ഒത്തു തീർപ്പ് ചർച്ച തിങ്കളാഴ്ച

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കിയ സാഹചര്യത്തിൽ ഷെയ്ൻ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച് ഒത്തു തീർപ്പ് ചർച്ച തിങ്കളാഴ്ച നടക്കും. കൊച്ചിയിൽ താരസംഘടനയായ എഎംഎംഎ ഭാരവാഹികളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളും ചർച്ചയിൽ പങ്കെടുക്കും.

വെയിൽ, ഖുർബാനി ചിത്രങ്ങളുടെ ചിത്രീകരണം സംബന്ധിച്ച കാര്യങ്ങളും തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും. പ്രതിഫല തർക്കത്തെ തുടർന്ന് മുടങ്ങിയ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഏഴു ദിവസമെടുത്താണ് ഷെയ്ൻ പൂർത്തീകരിച്ചത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കാൻ തയാറാണെന്ന് ഷെയ്ൻ രേഖാമൂലം അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top