Advertisement

ഭൂമിയുടെ ഇരു ധ്രുവങ്ങളിൽ ഇരുന്ന് എർത്ത് സാൻവിച്ച് ഉണ്ടാക്കി അപരിചിതർ

January 22, 2020
Google News 0 minutes Read

എർത്ത് സാൻവിച്ചുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലാൻഡിൽ നിന്നും സ്‌പെയിനിൽ നിന്നും രണ്ടു പേർ. ഒരേ സമയം ഭൂമിയുടെ ഇരു ധ്രുവങ്ങളിലുമായി കൃത്യമായ പോയിന്റുകളിൽ ബ്രെഡ് വെച്ചുകൊണ്ടാണ് തികച്ചും അപരിചിതരായ ഇവർ സാൻവിച്ച് ഉണ്ടാക്കിയത്.

ഓക്ലാൻഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ എറ്റിയേൻ നൗഡേ ഒക്ലാൻഡിലെ ബീച്ചിൽ ഒരു കഷ്ണം ബ്രഡ് വച്ചുകൊണ്ട് എതിർവശത്തുള്ള സന്നദ്ധ പ്രവർത്തകന്റെ സഹായത്തോടെ അക്ഷാംശവും രേഖാംശവും ശെരിയായ ദിശയിൽ കണക്കാക്കിയാണ് ഇവർ ബ്രഡിനുള്ളിൽ ഭൂമിയെ ക്രമീകരിച്ചത്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ നടത്തിയ ഈ ശ്രമം ഏറെ നാളത്തെ ആഗ്രഹ സഫലീകരണമായിരുന്നുവെന്നും ലോകത്തിന്റെ വിപരീത ദിശകളിൽ ഇരുന്നുകൊണ്ട് ഒരു പോലെ സഹകരിക്കാൻ രണ്ടു പേർക്കും കഴിഞ്ഞുവെന്നും നൗഡെ പറയുന്നു. ഏറെ നാൾ മനസിൽ കൊണ്ടുനടന്ന ഈ ആഗ്രഹം സഫലീകരിക്കുന്നതിന് തെക്കൻ സ്‌പെയിനിൽ നിന്ന് ഒരാളെ കണ്ടെത്തുന്നതിനായി സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സഹായം തേടിയിരുന്നെങ്കിലും ഇത്പരാജയപ്പെടുകയായിരുന്നു. ഒടുവിൽ റെഡ്ഡിറ്റിന്റെ സഹായത്തോടെയാണ് ദൗത്യ പൂർത്തീകരണത്തിന് പങ്കാളിയെ കണ്ടെത്തിയതെന്നും നൗഡെ പറയുന്നു.

കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി കൂടിയായ നൗഡിന് എർത്ത് സാൻവിച്ച് നിർമിക്കാൻ വെറും നൂറു മീറ്റർ മാത്രമാണ് നടക്കേണ്ടി വന്നത്. അതേസമയം, സ്‌പെയ്‌നിൽ ഉള്ള കൂട്ടുകാരന് അതിനായി 11 കിലോമീറ്റർ സഞ്ചരിക്കേണ്ടിവന്നത്. അപരിചിതരായ ഇരുവർക്കുമിടയിൽ 12,724 കിലോമീറ്റർ ദൂരമാണ് ഉണ്ടായിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here