അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി അഭിവാദ്യമർപ്പിക്കില്ല; ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിന ചടങ്ങിൽ മാറ്റം

റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രി അഭിവാദ്യമർപ്പിക്കില്ല. പകരം ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിലാകും നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികർക്ക് അഭിവാദ്യമർപ്പിക്കുക.
Read Also: ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി നിയമസഭാ സ്പീക്കര്‍
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു മാറ്റം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും മൂന്ന് സൈനിക വിഭാഗങ്ങളുടെ മേധാവികളും ചേർന്ന് സ്വീകരിക്കുമെന്ന് റിപ്പബ്ലിക് ദിന പരേഡ് കമാൻഡർ മേജർ ജനറൽ അലോക് കക്കർ അറിയിച്ചു.
അതേ സമയം, പ്രധാന മന്ത്രിയുടെ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ സമയവും റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളെ തുടർന്ന് മാറ്റിയിരുന്നു. രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്തിരുന്ന പരിപാടി വൈകുന്നേരം ആറ് മണിക്കാണ് മാറ്റിയത്. അന്ന് പ്രധാന മന്ത്രി റിപ്പബ്ലിക്ക് ദിന പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് സമയമാറ്റം. നേരത്തെയും നരേന്ദ്ര മോദി പരിപാടി മാറ്റി വച്ചിരുന്നു. 2015 ജനുവരി 27ന് രാത്രി എട്ട് മണിക്കാണ് അന്നത്തെ അമേരിക്കൻ പ്രസിഡന്റായ ബരാക് ഒബാമയുമൊത്തുള്ള ‘മൻ കി ബാത്ത്’ പ്രക്ഷേപണം ചെയ്തത്.
republic day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here