Advertisement

ഒറ്റ പദവി മതി; പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ കത്ത് നല്‍കി

January 23, 2020
Google News 1 minute Read

കെപിസിസി പുനഃസംഘടനാ പട്ടികയില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കാന്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം. ജംബോ പട്ടികയില്‍ പ്രതിഷേധം അറിയിച്ച് വി ഡി സതീശനും ടി എന്‍ പ്രതാപനും എ പി അനില്‍കുമാറും ഹൈക്കമാന്‍ഡിന് കത്തയച്ചു. ഇതോടെ ഭാരവാഹി പട്ടിക വൈകും.

95 അംഗ ജംബോ പട്ടിക വെട്ടിച്ചുരുക്കാന്‍ ഹൈക്കമാന്‍ഡ് ആദ്യം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പേരുകള്‍ വെട്ടി പട്ടിക വീണ്ടും സമര്‍പ്പിച്ചപ്പോള്‍ അംഗങ്ങളുടെ എണ്ണം 130 ആയി. ഇതോടെയാണ് ഒരാള്‍ക്ക് ഒരു പദവിയെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് ഉറച്ചുനിന്നത്. വനിതാ പ്രാതിനിധ്യം കുറവ്, ഗ്രൂപ്പിന്റെ അതിപ്രസരം എന്നിവയാണ് ഹൈക്കമാന്‍ഡ് ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍.

അതിനിടെ പട്ടികയില്‍ പ്രതിഷേധം അറിയിച്ച് വി ഡി സതീശനും ടി എന്‍ പ്രതാപനും എ പി അനില്‍കുമാറും ഹൈക്കമാന്‍ഡിന് കത്ത് അയച്ചു. പുതിയ പദവികളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഭാരവാഹി പട്ടിക വൈകുന്നതിനാലാണ് പലരും ഒഴിവാകാനുള്ള സന്നദ്ധത അറിയിച്ചതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു.

ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് പുനഃസംഘടനാ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഒറ്റപദവി, പ്രായപരിധി, സംഘടനയില്‍ വര്‍ഷങ്ങളായി തുടരുന്നവരെ ഒഴിവാക്കണം എന്നീ മാനദ്ണ്ഡങ്ങള്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പൂര്‍ണമായി നിരാകരിച്ചിരുന്നു.

Story highlights: KPCC LIST

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here