Advertisement

‘ താന്‍ പോടോ.. താന്‍ പോയി പണി നോക്ക്’; പാലാ പോളിടെക്‌നിക്കില്‍ പൊലീസിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

January 23, 2020
Google News 1 minute Read

കോട്ടയം പാലായില്‍ പൊലീസിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കൈയേറ്റം. പാലാ പോളി ടെക്‌നിക്ക് കോളജിലെ സംഘര്‍ഷം പരിഹരിക്കാന്‍ എത്തിയ സബ് ഇന്‍സ്‌പെക്ടറെ നടു റോഡില്‍ എസ്എഫ് ഐക്കാര്‍ ആക്രമിച്ചു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു.

പാലാ പോളിടെക്ക്‌നിക്കിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. കെഎസ്‌യു പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വിഷയത്തില്‍ ഇടപെട്ട ഇന്‍സ്‌പെക്ടറെയാണ് എസ്എഫ്‌ഐ പ്രാദേശിക നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചത്.

മോശം വാക്കുകള്‍ ഉപയോഗിച്ച നേതാക്കള്‍ എസ്‌ഐയെ ദേഹോപദ്രവം ഏല്‍പ്പിച്ചു. പുറത്തു നിന്നെത്തിയ എസ്എഫ്‌ഐ നേതാവായ വിഷ്ണുവാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇവര്‍ക്കെതിരെ പ്രതിഷേധം ശക്തമായി. സംഭവത്തില്‍ മൂന്നു പേര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു.

Story highlights: SFI, PALA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here