Advertisement

മത കണ്‍വന്‍ഷനായി സ്ഥലം ഒരുക്കുന്നതിനെ ചൊല്ലി വിവാദം; സംഘപരിവാര്‍ സംഘടനകള്‍ സ്ഥലത്ത് കൊടി നാട്ടി

January 24, 2020
Google News 1 minute Read

പന്തളം പറന്തലില്‍ മത കണ്‍വന്‍ഷനായി സ്ഥലം ഒരുക്കുന്നതിനെ ചൊല്ലി വിവാദം. ചതുപ്പ് നിലം മണ്ണിട്ടു നികത്തിയെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ സ്ഥലത്ത് കൊടി നാട്ടി. അതേസമയം, കണ്‍വന്‍ഷന്‍ സെന്ററിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് രംഗത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊടി എടുത്തു മാറ്റി.

പെന്തക്കോസ്ത് സഭയായ അസംബ്ലിസ് ഓഫ് ഗോഡ് പന്തളം തെക്കേക്കര പഞ്ചായത്തിലെ പറന്തലില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ വേദിയായി ഒരുക്കുന്ന സ്ഥലത്തെ ചൊല്ലിയാണ് വിവാദം. കണ്‍വന്‍ഷന്‍ വേദിയുടെ നിര്‍മാണം ആരംഭിച്ചതോടെ അഞ്ചേക്കര്‍ ഭൂമിയിലെ ഒരു ഭാഗത്ത് നിലം മണ്ണ് ഇട്ട് നികത്തിയെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി എത്തി സ്ഥലത്ത് കൊടി നാട്ടി. എന്നാല്‍ നിലം ഉണ്ടായിരുന്ന ഭാഗത്തല്ല മണ്ണിട്ട് നികത്തിയെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.

നേരത്തെ നിലമുള്ള ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം, കണ്‍വന്‍ഷന്‍ സെന്ററിനു പിന്തുണയുമായി എത്തിയ സിപിഐഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെ കൊടി എടുത്തു മാറ്റി. ഫെബ്രുവരിയില്‍ നടക്കുന്ന അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ വാര്‍ഷിക കണ്‍വന്‍ഷന്‍ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും ക്ഷണമുണ്ട്

Story Highlights: convention, sangh parivar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here