Advertisement

ഈലം കരീബിയൻ ചലച്ചിത്ര മേളയിലേക്ക്

January 24, 2020
Google News 0 minutes Read

പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി വിനോദ് കൃഷ്ണ സംവിധാനം ചെയ്ത ഈലം കരീബിയൻ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പോർട്ടോറിക്കോയിലെ അഞ്ചാമത് ഭായാമോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവല്ലിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ നിന്ന് ഇതാദ്യമായാണ് ഒരു ചിത്രം എക്‌സ്പിരിമെന്റൽ വിഭാഗത്തിലേയ്ക്ക് മത്സരിക്കുന്നത്.

പോളണ്ട്, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നൊസ്റ്റാൾജിയ വിത്തൗട്ട് ഡിലെ , റഹ്ഹാല എന്നീ സിനിമകളാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്. 1200 എൻട്രികളിലിൽ നിന്നാണ് ഈലം തെരഞ്ഞെടുക്കപ്പെട്ടത്. ഒരു സർറിയൽ ബാറിൽ നടക്കുന്ന കഥയാണ് ഈലം പറയുന്നത്. ഗ്രീൻ കളർ സൈക്കോളജി ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

ബിജിബാലിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോർ ആണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്. ഓരോ കഥാപാത്രത്തിനും ഓരോ പ്രത്യേക സംഗീതോപകരണമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികൾക്ക് ഈണം പകർന്നത് രമേശ് നാരായണനാണ്. ാടിയത് ഷഹബാസ് അമൻ. ജയമേനോൻ, ഷിജി മാത്യു, ചെറുകര വിനയൻ എന്നിവരാണ് ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.

തമ്പി ആന്റണി, കവിത നായർ, ജോസ് മഠത്തിൽ, റോഷൻ എൻ ജി, വിനയൻ ജി എസ്, രാധാകൃഷ്ണൻ തലചാങ്ങാട് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തരുൺ ഭാസ്‌കരൻ ആണ് ക്യാമറ. എഡിറ്റിംഗ് ഷൈജൽ.

ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. രണ്ടാം തീയതി നടക്കുന്ന ഓപ്പൺ ഫോറത്തിലും സംവിധായകനും നിർമാതാക്കളും പങ്കെടുക്കും. മുമ്പ് റോം ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ഇറ്റലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും ഈലം പ്രദർശിപ്പിച്ചിരുന്നു. പ്രിസ്മ അവാർഡും ലഭിച്ചിരുന്നു. ഫെബ്രുവരിയിൽ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here