Advertisement

കൊറോണ വൈറസ്: കേരളവും കനത്ത ജാഗ്രതയിലെന്ന് മന്ത്രി കെ കെ ശൈലജ

January 24, 2020
0 minutes Read

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളവും കനത്ത ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി.

കൊറോണ വൈറസ് ബാധയ്ക്ക് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നൽകുന്നത്. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇവരെ പ്രത്യേകം പാർപ്പിച്ച് ചികിത്സ നൽകുകയാണ് പ്രധാനം. ചികിത്സിക്കുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. ചിലപ്പോൾ വയറിളക്കവും വരാം. സാധാരണഗതിയിൽ ചെറുതായി വന്ന് പോകുമെങ്കിലും കടുത്ത് കഴിഞ്ഞാൽ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. പുതിയ വൈറസായതിനാൽ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നൽകുന്നത്. ഇതിനുള്ള ചികിത്സാ മാർഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇവരെ പ്രത്യേകം പാർപ്പിച്ച് ചികിത്സ നൽകുകയാണ് പ്രധാനം. ചികിത്സിക്കുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top