‘പ്രണവ് രാജിന് പുതിയ വീട് വച്ച് നൽകും’: മോൻസ് ജോസഫ്

അധ്യാപികയുടെ മർദ്ദനമേറ്റ കോട്ടയം കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് എൽപി സ്‌കൂൾ വിദ്യാർത്ഥി പ്രണവ് രാജിന് പുതിയ വീട് വച്ച് നൽകും. മോൻസ് ജോസഫ് എംഎൽഎയാണ് വീട്ടിലെത്തി ഉറപ്പ് നൽകിയത്. അത്യന്തം ദുരിതപൂർണമായ സാഹചര്യത്തിലാണ് കുടുംബത്തിന്റെ ജീവിതം. സംഭവത്തെ തുടർന്ന് വീട്ടിലെത്തിയ എംഎൽഎ സാഹചര്യങ്ങൾ അറിഞ്ഞ് ഇടപെടുകയായിരുന്നു. ഒരു വർഷം മുൻപാണ് വാഹനാപകടത്തിൽ പ്രണവിന്റെ അച്ഛൻ രാജേഷ് മരിച്ചത്. അമ്മ സൗമ്യ ദിവസവേതനത്തിൽ ജോലി ചെയ്ത് ഇപ്പോൾ കുടുംബം പുലർത്തുന്നു. പ്രണവിന് നാലാംക്ലാസുകാരിയായ സഹോദരിയുണ്ട്.
Read Also: മലപ്പുറം നിലമ്പൂരില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി
കഴിഞ്ഞ ദിവസം സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ- ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, പ്രധാനാധ്യാപിക, പിടിഎ ഭാരവാഹികൾ എന്നിവർ തെളിവ് നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു. മലയാള പാഠഭാഗം തെറ്റായി വായിച്ചതിനാണ് അധ്യാപിക രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രണവ് രാജിനെ ഇരുപത്തിരണ്ട് തവണ മർദിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ടീച്ചർ തന്നെയാണ് വീട്ടിലേക്ക് വിളിച്ച് മർദന വിവരമറിയിച്ചത്. കുട്ടി വീട്ടിലെത്തിയ ശേഷം രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 22 മുറിവുകളേറ്റ കുട്ടി ചികിത്സയിലാണ്.
സംഭവത്തിൽ അധ്യാപിക മിനിമോൾ ജോസിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ പൊലീസ് കേസെടുത്തു.
mons jospeh, new house for poor family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here