Advertisement

ടി20; ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച തുടക്കം

January 24, 2020
Google News 1 minute Read

ഇന്ത്യക്കെതിരായ ടി -20 യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് മികച്ച തുടക്കം. പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 91 റണ്‍സിന് ഒരു വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ്. 30 റണ്‍സ് എടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ഔട്ട് ആയത്. 19 പന്തില്‍ നാല് ഫോറും ഒരു സിക്‌സും അടക്കം 30 റണ്‍സെടുത്ത ഗപ്ടിലിനെ ശിവം ദുബെയാണ് പുറത്താക്കിയത്.

മലയാളി താരം സഞ്ജു വി സാംസണ്‍ ഇത്തവണയും ടീമില്‍ ഇടം നേടിയില്ല. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍. കോലിയുടെ നേതൃത്വത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡില്‍ ടി20 പരമ്പര കളിക്കാന്‍ ഇറങ്ങുന്നത് ഇത് ആദ്യമായാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here