അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭരണഘടനാ ലംഘനം : പിണറായി വിജയന്‍

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് നമ്മുടെ പ്രധാനപ്പെട്ട ഭരണാധികാരികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത വിശ്വാസത്തിന്റെ പേരില്‍ ഊഹാപോഹങ്ങളും സങ്കല്‍പങ്ങളും ശാസ്ത്ര സത്യമെന്ന നിലയില്‍ ഭരണാധികാരികള്‍ തന്നെ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് മുണ്ടൂര്‍ യുവ ക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശാസ്ത്ര യുക്തി വളര്‍ത്തേണ്ടത് പൗരന്റെ കടമയാണെന്നാണ് പറയുന്ന ഭരണഘടനയുടെ 51 എ വകുപ്പില്‍ പറയുന്ന കാര്യങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ഭരണ ഘടനാ ലംഘനമാണെന്ന് നമ്മുടെ പ്രധാനപ്പെട്ട ഭരണാധികാരികളെ പഠിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
‘ശാസ്ത്രവും സാങ്കേതിക വിദ്യ കാലാവസ്ഥാ വ്യതിയാന അതിജീവനത്തിനും അനുരൂപവത്ക്കരണത്തിനും ‘ എന്നതാണ് ഇത്തവണത്തെ ശാസ്ത്ര കോണ്‍ഗ്രസിന്റെ വിഷയം. ശാസ്ത്ര കോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്രജ്ഞര്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും , കേരള വനം ഗവേഷണ സ്ഥാപനവും സംയുക്തമായാണ് ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. ശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച് ശാസ്ത്ര സാങ്കേതിക പ്രദര്‍ശനവുമൊരുക്കിയിട്ടുണ്ട്.
Story Highlights- Kerala Science Congress at Mundur Yuva Institute in Palakkad.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here