കൊച്ചിയിൽ ചൂഷണത്തിനിരയായ 16 കാരിയുടെ പരാതി അവഗണിച്ച സംഭവം; പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത

കൊച്ചി പള്ളൂരുത്തിയിൽ ശാരീരിക ചൂഷണത്തിനിരയായ 16 കാരിയുടെ പരാതി അവഗണിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. പള്ളൂരുത്തി സിഐയോട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കുമാർ വിശദീകരണം ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ ചിത്രം നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. ട്വന്റിഫോർ വാർത്തയെ തുടർന്നാണ് നടപടി.
ശാരീരിക ചൂഷണത്തിനിരയായ പെൺകുട്ടിയുടെ ചിത്രങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ പെൺകുട്ടി പരാതി നൽകിയിട്ടും കൊച്ചി പള്ളുരുത്തി പൊലീസ് അവഗണിക്കുകയായിരുന്നു. പെൺകുട്ടിയെ പൊലീസ് അപമാനിച്ച സംഭവം ട്വന്റിഫോറിലൂടെ പുറത്ത് വന്നപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് അന്വേഷണം ആരംഭിച്ചു. 16 കാരിയായ പെൺകുട്ടിയുടെ പരാതി അവഗണിച്ച പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. സംഭവത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ സുരേഷ് കുമാർ പളളൂരുത്തി സിഐയോട് വിശദീകരണം തേടി.
പെൺകുട്ടിയുടെ പരാതി അവഗണിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് എസിപി പള്ളുരുത്തി പൊലീസിനോട് ആവശ്യപ്പെട്ടു. പളളൂരുത്തി സിഐ നൽകുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ ഉടൻ സസ്‌പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടാക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here