‘മൗനം അവസാനിപ്പിക്കുന്നു’; എന്‍ആര്‍സിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് തുറന്ന കത്തുമായി പ്രമുഖര്‍

എന്‍ആര്‍സിക്കും സിഎഎയ്ക്കും എതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കി തുറന്ന കത്തെഴുതി 300 പ്രമുഖ വ്യക്തിത്വങ്ങള്‍. നസ്‌റുദീന്‍ ഷാ, മീരാ നായര്‍, രത്‌നാ പതക്്, ജാവേദ് ജെഫ്‌റി, വോക്കലിസ്റ്റ് ടി എം കൃഷ്ണ, എഴുത്തുകാരന്‍ അമിതാവ് ഘോഷ്, ചരിത്രകാരന്‍ റോമില താപ്പര്‍ അടക്കം 300 പ്രമുഖ വ്യക്തികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തെ പിന്തുണച്ച് തുറന്ന കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നു ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളെ സല്യൂട്ട് ചെയ്യുന്നു. മൗനം അവസാനിപ്പിക്കുകയാണ്. ജനാധിപത്യത്തിനൊപ്പം നില്‍ക്കുന്നവര്‍ക്കൊപ്പം ഇനിയുണ്ടാകുമെന്നും കത്തില്‍ പറയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയെയും കത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കലാകാരന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, പണ്ഡിതന്മാര്‍ അടക്കമുള്ളവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
Story Highlights: Naseeruddin Shah, Mira Nair, open letter opposing CAA, NRC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here