ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കു ; അമിത് ഷായ്ക്കും ബിജെപിക്കും മറുപടിയുമായി അരവിന്ദ് കേജ്‌രിവാള്‍

ഡല്‍ഹി സര്‍ക്കാരിനെയും എഎപിയെയും വിമര്‍ശിച്ച അമിത് ഷായ്ക്കും ബിജെപിക്കും മറുപടിയുമായി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തി. നിങ്ങളുടെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാക്കി വിദ്യാഭ്യാസത്തെ മാറ്റരുത്. സമയം കിട്ടുമ്പോള്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തണമെന്നും കേജ്‌രിവാള്‍ പറഞ്ഞു.
‘ വിദ്യാഭ്യാസത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് അറിയുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിങ്ങള്‍ മെച്ചപ്പെടുത്തിയ ഒരു സര്‍ക്കാര്‍ സ്‌കൂളിന്റെയെങ്കിലും പേര് പറയൂ’ എന്നും അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ ക്രമസമാധനാ ചുമതല ആഭ്യന്തരമന്ത്രിക്കും കേന്ദ്രത്തിനുമാണ്. അവിടെ ക്രമസമാധനാപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉത്തരം പറയേണ്ടതും കേന്ദ്രം തന്നെയാണെന്നായിരു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രതികരിച്ചു.
Story Highlights- arvind Kejriwal, reply, Amit Shah, BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here