Advertisement

സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് തുടക്കമായി; തിരുവനന്തപുരത്ത് ഗവർണർ പതാക ഉയർത്തി

January 26, 2020
Google News 0 minutes Read

സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. തലസ്ഥാന നഗരിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരെയും മാറ്റിനിർത്തുന്നതല്ല നമ്മുടെ പാരമ്പര്യമെന്ന് ഗവർണർ അഭിസംബോധന പ്രസംഗത്തിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഗവർണറുടെ പ്രസംഗത്തിൽ പൗരത്വ നിയമത്തെ അനുകൂലിച്ച് പരോക്ഷമായ പരാമർശവുമുണ്ടായി. പീഡനം അനുഭവിക്കുന്നവരുടെയും അഭയാർത്ഥികളുടെയും അഭയകേന്ദ്രമാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവൺമെന്റിന്റെ നേട്ടങ്ങളെപ്പറ്റി പറഞ്ഞ ഗവർണർ,
ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് മോദി സർക്കാരിന്റെ നയമെന്നും ഇതിലൂടെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമാണ് ലക്ഷ്യമെന്നും പറഞ്ഞു. ഈ മുന്നേറ്റങ്ങൾ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും ഉണഅടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷനെയും ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു.

പ്രൈമറിതലം മുതൽ സംസ്ഥാനത്ത് നൽകി വരുന്ന ഡിജിറ്റൽ വിദ്യാഭ്യാസത്തെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചും ഗവർണർ പരാമർശിച്ചു. കേരളത്തിന്റെ പുരോഗതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും പ്രവാസികൾക്ക് ലോക്‌സഭ നൽകുന്ന പിൻതുണ വളരെ മികച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് നിരോധനവും സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെയും അദ്ദേഹം അനുകൂലിച്ചു. മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്നാണ് ഗവർണർ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here