റിപ്പബ്ലിക് ദിനത്തിൽ ഷഹീൻബാഗിൽ ഒത്തുകൂടി പതിനായിരങ്ങൾ; പതാക ഉയർത്തി രാധിക വെമുല

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ പ്രധാന സമര വേദിയായ ഷഹീൻബാഗിൽ ഒത്തുചേർന്ന് പതിനായിരങ്ങൾ. ദേശീയ പതാക ഉയർത്തിയും ഭരണഘടനയുടെ ആമുഖം വായിച്ചും പ്രതിഷേധക്കാർ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രോഹിത് വെമുലയുടെ അമ്മ രാധിക വെമുലയും സിഎഎയ്‌ക്കെതിരെ സമരത്തിന് നേതൃത്വം നൽകുന്ന സ്ത്രീകളും ചേർന്നാണ് പതാക ഉയർത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ട് മാസത്തോളമായി വനിതകൾ നേതൃത്വം നൽകുന്ന രാപ്പകൽ സമരം ഷഹീൻബാഗിൽ തുടരുകയാണ്. സമരത്തിന് ആവേശം പകർന്ന് ഏകദേശം അമ്പതിനായിരത്തോളം പേർ ഷഹീൻബാഗിൽ ഒത്തുകൂടി. നാനാജാതി മത വിഭാഗങ്ങളിൽപ്പെടുന്ന വിവിധ പ്രായത്തിലുള്ളവരാണ് സമരകേന്ദ്രത്തിൽ ഒത്തുകൂടുന്നത്.
The Dadis of Shaheen Bagh , Rohit Vemula and Junaid’s mothers together hoisted the national flag at Shaheen Bagh in the presence of thousands of people . Watch this as I report…#RepublicDay #RepublicDayShaheenBagh pic.twitter.com/lmgAIr00DW
— Zafar Abbas (@zafarabbaszaidi) January 26, 2020
ദേശീയ പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും, ജനസംഖ്യാ രജിസ്റ്ററും അംഗീകരിക്കാനാകില്ലെന്ന് സമരക്കാർ പറഞ്ഞു. ഒരു ശക്തിക്കും തങ്ങളുടെ സമരത്തെ തകർക്കാനാകില്ലെന്നും സമരക്കാർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here