നാല് തവണ ബിജെപി ടിക്കറ്റില്‍ എംഎല്‍എയായ ഹര്‍ഷന്‍ സിംഗ് ബെല്ലി ആം ആദ്മി പാര്‍ട്ടിയില്‍

നാല് തവണ ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയും കൂടിയായ ഹര്‍ഷന്‍ സിംഗ് ബെല്ലി ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ശനിയാഴ്ച എഎപി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാളിന്റെ സാന്നിധ്യത്തിലായിരുന്നു ഹര്‍ഷന്‍ സിംഗ് എഎപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ഹര്‍ഷന്‍ സിംഗ് ബെല്ലി അരവിന്ദ് കേജ്‌രിവളിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എഎപിക്ക് ആത്മവിശ്വാസം കൂട്ടുന്നതാണ് ഹര്‍ഷന്‍ സിംഗ് ബെല്ലിയുടെ അംഗത്വം. തന്റെ മണ്ഡലമായ ഹരി നഗറില്‍ നിരവധി ആളുകള്‍ എഎപിയില്‍ ചേരും എന്നും ഹര്‍ഷന്‍ സിംഗ് ബെല്ലി പറഞ്ഞു.

വിദ്യാഭ്യാസ ആരോഗ്യ മേഖയില്‍ കേജ്രിവാള്‍ സര്‍ക്കാരുണ്ടാക്കിയ പുരോഗതി മികച്ചതാണ,്
എനിക്ക് 20 വയസ് മുതല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു അന്നത്തെ രാഷ്ട്രീയം. ഡല്‍ഹിയെ ലോകത്തിലെ ഒന്നാം നമ്പര്‍ നഗരമാക്കി മാറ്റാന്‍ കഠിനാധ്വാനം ചെയ്യുന്ന ഒരാളുമായി കൈക്കോര്‍ക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു’ ഹര്‍ഷന്‍ സിംഗ് ബെല്ലി പറഞ്ഞു.

Story Highlights – Harshan Singh is a four-time BJP MLA and former minister joins aap

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top