Advertisement

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയായി

January 26, 2020
Google News 1 minute Read

ഒരു ട്രാൻസ്‌ജെൻഡർ വിവാഹത്തിന് കൂടി കേരളം വേദിയായി. കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ജേണലിസ്റ്റായ ഹെയ്ദി സാദിയയും ട്രാൻസ്മാനായ അഥർവ് മോഹനുമാണ് വിവാഹിതരായത്. എറണാകുളം ടിഡിഎം ഹാളിൽ വച്ചായിരുന്നു വിവാഹം. എറണാകുളം കരയോഗവും ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റും ഒരുമിച്ചാണ് വിവാഹം നടത്തിയത്.

പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാരിന്റെ വളർത്തുമകളായ ഹെയ്ദി സ്വകാര്യ വാർത്താ ചാനലിലെ അവതാരകയാണ്. ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അഥർവ് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. കരുവാറ്റ തട്ടുപുരക്കൽ മോഹനന്റെയും ലളിതയുടെയും മകനായ അഥർവ് ട്രാൻസ് ദമ്പതിമാരായ ഇഷാന്റെയും സൂര്യയുടെയും വളർത്തുമകൻ കൂടിയാണ്.

read also: ‘മാസങ്ങളോളം ഇരുട്ടറയിൽ പൂട്ടിയിട്ടു; ഇന്നും വീട്ടിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്’ : തിരുവനന്തപുരം ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്‌ മിന്നുന്ന വിജയം സ്വന്തമാക്കിയ ഹെയ്ദി സാദിയ ’24’ നോട്‌

സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം നടക്കുന്ന കേരളത്തിലെ നാലാമത്തെ ട്രാൻസ് വിവാഹമാണിത്. ഇരുവീട്ടുകാരും ചേർന്ന് ഉറപ്പിച്ച വിവാഹം നടത്താനുള്ള വേദി ആവശ്യപ്പെട്ട് ഓർഫനേജ് ട്രസ്റ്റ് കരയോഗത്തെ സമീപിക്കുകയായിരുന്നു. പിന്നീടാണ് ഇവർ ഒരുമിച്ച് കല്യാണം നടത്താമെന്ന തീരുമാനത്തിലെത്തുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here