പ്ലസ് വൺ വിദ്യാർത്ഥിയെ പീഡനത്തിരയാക്കിയ സംഭവം; മൂന്നു പേർ കൂടി അറസ്റ്റിൽ

പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡനത്തിരയാക്കിയ കേസിൽ വളാഞ്ചേരിയിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. 16 പേർ തന്നെ പീഡനത്തിന് ഇറയാക്കിയതായി വിദ്യാർത്ഥിനിയുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്.
ആതവനാട് മാട്ടുമ്മൽ സ്വദേശികളായ മറ്റത്ത് കുഞ്ഞി മുഹമ്മദ് എന്ന മാനുപ്പ, പാലേരികുണ്ടിൽ അലി, അണ്ണത്ത് വീട് മുഹമ്മദലി എന്ന ബാവ എന്നിവരെയാണ് വളാഞ്ചേരി സിഐ മനോഹരൻ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ കാടാമ്പുഴയിലും കൽപ്പകഞ്ചേരിയിലുമടക്കം അറസ്റ്റിലായവരുടെ എണ്ണം പത്തായി. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറുക്കോൾ സ്വദേശിയായ അബ്ദുൽ സമദ്, ശിവദാസൻ, രണ്ടത്താണി സ്വദേശിയായ സമീർ എന്നിവർ കൽപകഞ്ചേരിയിലും കല്ലാർമംഗലം മുഹമ്മദ് കോയ, കടവത്തനക്കത്ത് ലിയാഖത്ത്, പുളിക്കൽ മുഹമ്മദ് ജലീൽ, മൊയ്തീൻ കുട്ടി എന്നിവർ കാടാമ്പുഴയിലും അറസ്റ്റിലായിരുന്നു. 16 പേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. കാടാമ്പുഴയിലും പരിസരങ്ങളിലുമായി പതിനാറോളം പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പ്ലസ് വൻ വിദ്യാർത്ഥി മൊഴി നൽകിയത്. ഇത് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here