Advertisement

ഇന്ത്യക്ക് ഒരു മെച്ചപ്പെട്ട പ്രതിപക്ഷത്തെ ആവശ്യമുണ്ട്: അഭിജിത്ത് ബാനര്‍ജി

January 26, 2020
Google News 1 minute Read

ഇന്ത്യയ്ക്ക് മെച്ചപ്പെട്ട ഒരു പ്രതിപക്ഷത്തെ ആവശ്യമുണ്ടെന്ന് നൊബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജി. പ്രതിപക്ഷം ജനാധിപത്യ സംവിധാനത്തിന്റെ കാതലാണ്. പ്രതിപക്ഷത്തെ മാനിക്കാന്‍ ഭരണപക്ഷം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അഭിജിത്ത് ബാനര്‍ജി.

ഭരണപക്ഷത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ മികച്ച പ്രതിപക്ഷം ആവശ്യമാണ്. ഏകാധിപത്യവും സാമ്പത്തിക വിജയവും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിജിത്ത് ബാനര്‍ജിയും ഭാര്യ എസ്തര്‍ ഡഫ്‌ലോയും മൈക്കല്‍ ക്രെമറും ചേര്‍ന്ന് 2019 ലാണ് നൊബേല്‍ സമ്മാനം പങ്കിട്ടത്. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.

Story Highlights: abhijit banerjee, better opposition

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here