Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ഇന്ന് നടക്കും

January 26, 2020
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണിയുടെ മനുഷ്യ മഹാശൃംഖല ഇന്ന് നടക്കും. വൈകിട്ട് നാലിന് കാസർഗോഡ് മുതൽ കളിയാക്കാവിള വരെയാണ് ദേശീയ പാതയോരത്ത് മനുഷ്യശൃംഖല തീർക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും സാംസ്‌കാരിക നായകരുമടക്കമുള്ളവർ വിവിധയിടങ്ങളിൽ ശൃംഖലയിൽ കണ്ണിചേരും.

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ ഇടതുമുന്നണിയുടെ ഏറ്റവും വലിയ പ്രതിരോധമാണ് മനുഷ്യമഹാശൃംഖല. നിയമ ഭേദഗതിയെ എതിർക്കുന്ന പ്രതിപക്ഷകക്ഷികളെയടക്കം ശൃംഖലയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, സഹകരിക്കാൻ തയാറല്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. എങ്കിലും രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ ലീഗിന്റേതുൾപ്പെടെ അണികൾ ശൃംഖലയുടെ ഭാഗമാകുമെന്നാണ് ഇടത് നേതാക്കൾ പറയുന്നത്.

കാസർഗോഡ് മുതൽ കളിയിക്കാവിള വരെ ദേശീയപാതയുടെ വടക്കെ അറ്റത്ത് തീർക്കുന്ന ശൃംഖല എസ് രാമചന്ദ്രൻ പിള്ളയും അവസാന ശൃംഖല കളിയിക്കാവിളയിൽ എംഎ ബേബിയും നയിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കാനം രാജേന്ദ്രൻ എന്നിവർ തിരുവനന്തപുരം പാളയത്ത് ശൃംഖലയിൽ അണിചേരും. വൈകിട്ട് 3.30ന് റീഹേഴ്‌സൽ നടക്കും. 4 ന് ഭരണഘടനയുടെ ആമുഖം വായിച്ച് ശൃംഖലയിൽ പങ്കെടുക്കുന്നവർ പ്രതിജ്ഞ ചൊല്ലും. ശേഷം 250ൽ ഏറെ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേരും. അരക്കോടിയിലേറെപേർ രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖം ഒരേ സമയം വായിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാണെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here