കാട്ടാക്കട കൊലപാതകം; മുഖ്യപ്രതികൾ പിടിയിൽ

കാട്ടാക്കട കൊലപാതക കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. ഒളിവിലായിരുന്ന ഉത്തമനും സജുവുമാണ് പിടിയിലായത്. നെയ്യാറ്റിൻകരയിൽ നിന്നാണ് ഇരുവരേയും പിടികൂടിയത്. കേസിലെ മറ്റൊരു പ്രതി വിജിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഗീതിനെ സംഘം ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. സംഗീതിന്റെ പുരയിടത്തിൽ നിന്ന് വ്യാഴാഴ്ച രാത്രിയോടെ സജുവിന്റെ നേതൃത്വത്തിലുള്ള സംഘം ജെസിബിയുമായി മണ്ണ് കടത്താനെത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞായിരുന്നു സംഘം എത്തിയത്. മണ്ണെടുക്കുന്നത് സംഗീത് തടഞ്ഞതോടെ വാക്കേറ്റമായി. തുടർന്ന് ജെസിബിയുടെ ബക്കറ്റ് ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയി. ജെസിബി നിയന്ത്രിച്ചിരുന്ന വിജിൻ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More