കൊറോണ വൈറസ് : ചൈനയില്‍ നിന്ന് തിരിച്ചെത്തിയ 60 കോഴിക്കോട്ടുകാര്‍ നിരീക്ഷണത്തില്‍, ആശങ്ക വേണ്ടെന്ന് അധികൃതര്‍

കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് തിരിച്ചെത്തിയ 60 കോഴിക്കോട്ടുകാര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. ചൈനയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ചൈനയില്‍ നിന്നുള്ളവരായതിനാല്‍ മാത്രമാണ് നിരീക്ഷണമെന്നും അടിയന്തര സാഹചര്യം വന്നാല്‍
പൂര്‍ണസജ്ജമണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ വി ജയശ്രീ അറിയിച്ചു.
കൊറോണ വൈറസ് സ്ഥിരീകരിച്ച കാലയളവില്‍ ചൈനയില്‍ നിന്ന് കോഴിക്കോട് എത്തിയ ആളുകള്‍ അടുത്തുള്ള ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ 60 പേരെ നിരീക്ഷിക്കുന്നത്. നിലവില്‍ ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീടുകളില്‍ തന്നെയാണ് ഇവര്‍ നിരീക്ഷണത്തിലുള്ളത്.
കോഴിക്കോട് ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും രണ്ട് ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ ജാഗ്രതയുടെ ഭാഗമായാണ് ഇവരെ നിരീക്ഷിക്കുന്നത്.
Story Highlights- 60 people under surveillance in kozhikode, coronavirus infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here