കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 81 ആയി, കൂടുതല്‍ നഗരങ്ങളില്‍ യാത്രാ വിലക്ക്

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 81 ആയി. രാജ്യമൊട്ടാകെ ഇതുവരെ 2744 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ നഗരങ്ങളില്‍ യാത്രാ വിലക്ക് കര്‍ശനമാക്കിയിട്ടുണ്ട്. കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ നഗരത്തില്‍ കൂടുതല്‍ പേര്‍ ചികിത്സ തേടുന്നതായാണ് വിവരം. അതേസമയം ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് റദ്ദാക്കി. ഫെബ്രുവരി 12, 13 തീയതികളില്‍ ചൈനയിലെ ഹാങ്ചൗവിലാണ് ചാംപ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ഹാങ്ചൗവ്.
കൊറോണ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നതിനും രോഗം സ്ഥിരീകരിക്കുന്നതിനും മുന്‍പ് തന്നെ രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടരാം എന്നതാണ് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നത്. 14 ദിവസത്തെ ഇന്‍കുബേഷന്‍ കാലത്ത് തന്നെ രോഗം പടരാമെന്നതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. നിലവില്‍ വൈറസ് വ്യാപനത്തിന്റെ തോത് വര്‍ധിക്കുകയാണെന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ മന്ത്രി മാ ഷിയാവേ പറഞ്ഞു. വുഹാന് പുറമെ സമീപ നഗരങ്ങളിലും പന്ത്രണ്ടോളം രാജ്യങ്ങളിലേക്കും വൈറസ് വ്യാപിച്ചിട്ടുണ്ടെന്നാണ് നിഗമനം.
തായ്‌ലന്റ്, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ് വാന്‍, സിംഗപ്പൂര്‍, വിയറ്റ്‌നാം, നേപ്പാള്‍, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, മലേഷ്യ, കാനഡ, അമേരിക്ക എന്നിവിടങ്ങളിലേക്കും വൈറസ് പടര്‍ന്നിട്ടുണ്ടെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here