കൊവിഡ് 19; ഹോം ഐസോലേഷനില്‍ ഉള്ളവരും അവരെ പരിപാലിക്കുന്നവരും അറിയേണ്ട കാര്യങ്ങള്‍

കൊവിഡ് 19 സംശയത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും അവരെ പരിപാലിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

വീട്ടിലെ മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

രോഗിയെ പരിചരിക്കുന്നവര്‍ മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

രോഗിയുടെ ശരീര സ്രവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക.

രോഗിയെ സ്പര്‍ശിച്ചതിന് ശേഷവും രോഗിയുടെ മുറിയില്‍ കയറിയതിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

കൈകള്‍ തുടയ്ക്കാനായി പേപ്പര്‍ ടവ്വലോ, തുണികൊണ്ടുള്ള ടവ്വലോ ഉപയോഗിക്കുക.

ഉപയോഗിച്ച മാസ്‌കുകള്‍, ടവ്വലുകള്‍ എന്നിവ സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുക.

പാത്രങ്ങള്‍, ബെഡ്ഷീറ്റ് തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.

തോര്‍ത്ത്, വസ്ത്രങ്ങള്‍ മുതലായവ ബ്ലീച്ചിംഗ് ലായനി ( ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടീസ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് വച്ച് ഉണക്കുക.

Story Highlights: coronavirus, Corona virus infection, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top