പാര്‍ലമെന്റിലെ മോശം പ്രകടനമെന്ന ആരോപണത്തെ മറികടക്കാന്‍ കോണ്‍ഗ്രസ്

പാര്‍ലമെന്റിലെ മോശം പ്രകടനമെന്ന ആരോപണത്തെ മറികടക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കം. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ സ്ട്രാറ്റര്‍ജി ഗ്രൂപ്പിന്റെ യോഗം ഇന്ന് ചേരും.

പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം നിലവാരം പുലര്‍ത്തുന്നതല്ലെന്ന പൊതു സമൂഹത്തിന്റെ വിലയിരുത്തല്‍ ശ്രദ്ധിക്കാന്‍ തയാറെടുക്കുകയാണ് കോണ്‍ഗ്രസ്. സ്വയം വിമര്‍ശനത്തിന്റെ ഭാഗമായി പാര്‍ട്ടി ഇന്ന് സ്ട്രാറ്റര്‍ജി മീറ്റ് വിളിക്കാന്‍ തീരുമാനിച്ചു. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ചാകും യോഗം ചര്‍ച്ച ചെയ്യുക.

ബജറ്റിനെ വിലയിരുത്താനുള്ള സംവിധാനം, പ്രതികരിക്കാന്‍ ചുമതലപ്പെടുത്തേണ്ടവര്‍ അടക്കം യോഗത്തില്‍ തീരുമാനിക്കും. പ്രതിപക്ഷത്തെ പാര്‍ലമെന്റില്‍ ഒരുമിപ്പിക്കാനും അതിന്റെ നേതൃത്വം ഏറ്റെടുക്കാനും കോണ്‍ഗ്രസ് നിരവധി നാളുകളായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ല. ഏറ്റവുമവസാനം സോണിയാ ഗാന്ധി വിളിച്ചുചേര്‍ത്ത സംയുക്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലും ഇടതു പാര്‍ട്ടികള്‍ മാത്രമാണ് പങ്കെടുത്തത്. ഇന്നത്തെ യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയും ചര്‍ച്ചയാകും. വൈകിട്ട് സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം.

Story Highlights: congress, Parliamentനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More