പൗരത്വ നിയമ ഭേദഗതി; കേരളം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജിയില്‍ പിശകുകള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പിശകുകളുണ്ടെന്ന് സുപ്രിംകോടതി റജിസ്ട്രി. ഇവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി റജിസ്ട്രി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി.

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് കേരളം സുപ്രിം കോടതിയില്‍ സ്യൂട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഹര്‍ജിയിലെ പത്തില്‍പ്പരം പിഴവുകള്‍ നേരത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ പരിഹരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് കൂടുതല്‍ പിശകുകള്‍ സുപ്രിം കോടതി റജിസ്ട്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹര്‍ജിക്കൊപ്പം നല്‍കിയ രേഖകളില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി റജിസ്ട്രി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. പിശകുകള്‍ പരിഹരിച്ചതിന് ശേഷം മാത്രമേ കേന്ദ്രത്തിന് നോട്ടീസ് അയക്കുന്നത് അടക്കം നടപടികളിലേക്ക് കോടതി കടക്കുകയുള്ളു.

Citizenship Amendment Act, Errors in the suit,kerala government, Supreme Courtനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More